മലയാളസംഗീതം
രചന,സംഗീതം : ഉണ്ണികൃഷ്ണൻ പയ്യാവൂർ
രാഗം : ഹംസധ്വനി
താളം : ആദി
പല്ലവി
മലയാളമേ നിൻ മധുരമാം കിളിമൊഴി
മഹിതമനോഹരം പ്രിയരാഗമേ ...
അനുപല്ലവി
മലകളും പുഴകളും കവിതകൾ തീർക്കും
മലയാണ്മയാകും നിത്യ താരുണ്യ
നിരുപമ ലളിതേ ......
ചരണം
പൂവിളി കേട്ടിടും പറവകൾ പാടും
പൂക്കളം തേടുമേതു ജീവിതഗാനം
അരുണദിവാകരൻ ഉണരുന്ന നേരം
അലമാലയോടെ പാരിനേകുന്നു
പുതിയൊരു നാദം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ